മക്ക- അൽതയ്‌സീർ ഡിസ്ട്രിക്ടിലെ ഒരു ഫ്‌ലാറ്റിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് 63 താമസക്കാരെ മക്ക സിവിൽ ഡിഫൻസ് ഒഴിപ്പിച്ചു. ഇവരെല്ലാവരും അറബ് വംശജരാണ്. അഞ്ച് നില കെട്ടിടത്തിനകത്ത് കൂട്ടിയിട്ടിരുന്ന ചപ്പുചവറുകളിൽ നിന്നാണ് തീപിടുത്തമുണ്ടായതെന്ന് കരുതുന്നു. കനത്ത പുക മുറികളിലേക്ക് വ്യാപിക്കുന്നതിന് മുമ്പായി സംഭവസ്ഥലത്ത് കുതിച്ചെത്തിയ സിവിൽ ഡിഫൻസ് സംഘം തീ നിയന്ത്രണവിധേയമാക്കി. ദേഹാസ്വാസ്ഥ്യം നേരിട്ട മൂന്നുപേരിൽ രണ്ടാളുകളെ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ ലഭ്യമാക്കി. അപരന് സംഭവ സ്ഥലത്ത് പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. മക്കയിൽ ഇന്നലെ അഗ്നിബാധയുണ്ടായ ഫ്‌ലാറ്റിൽ സിവിൽഡിഫൻസ്
രക്ഷാപ്രവർത്തനം നടത്തുന്നു.