റിയാദ്- സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച ശക്തമായ മഴയുണ്ടായേക്കുമെന്ന് പരിസ്ഥിതി സംരക്ഷണ, കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
മക്കാ പ്രവിശ്യയിലെ തീരദേശങ്ങൾ, അൽഖസീം, വടക്കൻ റിയാദ്, കിഴക്കൻ പ്രവിശ്യയുടെ വടക്ക് ഭാഗങ്ങളിലുമാണ് മഴ സാധ്യത. ഇടിമിന്നലിന്റെ അകമ്പടിയോടെ കനത്തുപെയ്യുന്ന മഴക്ക് മുന്നോടിയായി ദൃശ്യക്ഷമത നന്നേ കുറക്കുന്നവിധം രൂക്ഷമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്. തബൂക്ക്, അൽജൗഫ്, വടക്കൻ അതിർത്തി, ഹായിൽ, മദീനയുടെ തീരദേശങ്ങൾ എന്നീ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റ് ആഞ്ഞുവീശുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദേശം നൽകി.
അതിനിടെ തബൂക്കിൽ ഇന്നലെ രാത്രി തുടങ്ങിയ മഴ ഇന്നും ശമനമില്ലാതെ തുടരുകയാണ്. റോഡുകൾ വെള്ളത്തിലായി. നിരവധി വാഹനങ്ങക്ക് കേടുവന്നു...