Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നമ്പിയെ യു.ഡി.എഫ് ചാരനാക്കി, ഞങ്ങള്‍ പത്മ നല്‍കി ആദരിച്ചു- മോഡി

തൃശൂര്‍- രാജ്യത്തിന് മികച്ച സംഭാവനകള്‍ നല്‍കിയ നമ്പി നാരായണന്‍ എന്ന ശാസ്ത്രജ്ഞനെ യു.ഡി.എഫുകാര്‍ ചാരനാക്കി അവതരിപ്പിച്ചപ്പോള്‍, പത്മ പുരസ്കാരം നല്‍കി ആദരിക്കുകയാണ് തന്റെ സര്‍ക്കാര്‍ ചെയ്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. നമ്പി നാരായണന്‍-സെന്‍കുമാര്‍ വിവാദം കേരളത്തില്‍ കത്തിനില്‍ക്കവേയാണ് സംഭവത്തെ രാഷ്ട്രീയമായി ഉപയോഗിച്ച് പ്രധാനമന്ത്രിയുടെ പ്രസംഗം. തൃശൂരില്‍ യുവമോര്‍ച്ച സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കമ്യൂണിസ്റ്റുകാര്‍ കേരള സംസ്കാരത്തെ അപമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇത്തരം സമീപനം എന്തിനാണെന്നു മനസ്സിലാകുന്നില്ല. ശബരിമല ക്ഷേത്ര വിഷയം ഇന്നു രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. യു.ഡി.എഫ് ദല്‍ഹിയില്‍ പറയുന്നത് ഒന്ന് ഇവിടെ പറയുന്നതു മറ്റൊന്ന്. സ്ത്രീശാക്തീകരണത്തിന്റെ കാര്യത്തില്‍ ഇരുവര്‍ക്കും താല്‍പര്യമില്ല. അല്ലെങ്കില്‍ മുത്തലാഖ് ബില്ലിനെ അവര്‍ എതിര്‍ക്കുമായിരുന്നില്ല. ഒരു കമ്യൂണിസ്റ്റ് വനിതാ മുഖ്യമന്ത്രിയെയെങ്കിലും ചൂണ്ടിക്കാണിക്കാനാകുമോ?. പ്രതിപക്ഷത്തിന് ആശയപാപ്പരത്തം ബാധിച്ചു. മോഡിയെ ആക്ഷേപിക്കല്‍ മാത്രമാണ് അവരുടെ പണിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

കമ്യൂണിസ്റ്റുകാര്‍ക്കും കോണ്‍ഗ്രസിനും ഭരണഘടനാ സ്ഥാപനങ്ങളോടു വിലയില്ല. ഒരു വിദേശമണ്ണില്‍ ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യത്തെ അവര്‍ ചോദ്യം ചെയ്യുന്നതു കണ്ടു. ഇതിന് കോണ്‍ഗ്രസ് മറുപടി പറയേണ്ടിവരും. കോണ്‍ഗ്രസും കമ്യൂണിസ്റ്റുകളും ജനാധിപത്യത്തെക്കുറിച്ചു സംസാരിക്കുന്നതു തമാശയാണ്. കേരളത്തില്‍ അവരുടെ രാഷ്ട്രീയ പ്രതിയോഗികളെ അമര്‍ച്ച ചെയ്യുന്നതാണു ശീലം. മധ്യപ്രദേശിലേക്കടക്കം ഇപ്പോള്‍ അതു വ്യാപിച്ചു. ദല്‍ഹിയില്‍ ഞാന്‍ ഉള്ളിടത്തോളം കാലം ഒരു അഴിമതിയും നടത്താന്‍ അനുവദിക്കില്ല.

ഹിന്ദുത്വത്തെ തകര്‍ക്കാന്‍ നിരീശ്വരവാദിയായ മുഖ്യമന്ത്രിക്കു സാധിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു. പ്രധാനമന്ത്രിക്ക് അയ്യപ്പ സ്വാമിയുടെ അനുഗ്രഹമുണ്ട്. അദ്ദേഹത്തെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

    

 

Latest News