റിയാദ് - അനധികൃത രീതിയിൽ ഭീമമായ തുക സൗദിയിൽ നിന്ന് വിദേശത്തേക്ക് കടത്തിയ പതിനൊന്നു ഇന്ത്യക്കാരെയും ബംഗ്ലാദേശുകാരെയും അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് അറിയിച്ചു. പണത്തിന്റെ നിയമ സാധുത തെളിയിക്കാതെയാണ് ഇവർ ഭീമമായ തുക അനധികൃത രീതിയിൽ വിദേശത്തേക്ക് കടത്തിയിരുന്നത്. സംഘത്തിന്റെ പക്കൽ പത്തു ലക്ഷത്തിലേറെ റിയാലും നോട്ടെണ്ണൽ മെഷീനും വിദേശ രാജ്യങ്ങളുടെ കറൻസികളും കണ്ടെത്തി. സംഘത്തെ തുടർ നടപടികൾ സ്വീകരിക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷന് കൈമാറും.