കുവൈത്ത് സിറ്റി- കുവൈത്തില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. പ്രക്കാനം പുളിക്കത്തറയില്‍ സണ്ണിക്കുട്ടിയുടെ മകന്‍ സിജോ സണ്ണി ഇടിക്കുള (32) യാണു മരിച്ചത്. കഴിഞ്ഞു 10 ു നടന്നു പോകുമ്പോള്‍ എതിരെ വന്ന ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ് കുവൈത്തിലെ മുബാറക് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. സംസ്‌കാരം നാട്ടില്‍ നടത്തും. ഭാര്യ: ലിനു. മാതാവ്: ജോളി, സഹോദരി: സ്‌നേഹ.