കൊളത്തൂര്‍- കഴിഞ്ഞ ദിവസം കൊളത്തൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ നവവധുവും പ്ലസ്ടു വിദ്യാര്‍ഥിയും മരിച്ചു. കൊളത്തൂര്‍ പലകപ്പറമ്പ് സ്വദേശി പളളിയാലില്‍ ഹുസൈന്റെ മകന്‍ സല്‍മാന്‍ (18), കൊളത്തൂര്‍ കെ.പി കുളമ്പ് സ്വദേശി പുതുവാക്കുത്ത് അനസിന്റെ ഭാര്യ ജാസ്മിന്‍ (19) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴിന് കൊളത്തൂര്‍-മലപ്പുറം റോഡിലായിരുന്നു അപകടം. ഗുരുതര പരിക്കുകളോടെ ഇവരെ മാലാപറമ്പ് എം.ഇ.എസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സല്‍മാന്‍ ഇന്നലെ പുലര്‍ച്ചെ 1.40നും ജാസ്മിന്‍ ഇന്നലെ രാവിലെ 11 നുമാണ് മരിച്ചത്. ജാസ്്മിന്‍ ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോകുമ്പോള്‍ എതിരെ സല്‍മാനും സുഹൃത്തും ഓടിച്ചുവന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ജാസ്മിന്റെ ഭര്‍ത്താവ് ഉള്‍പ്പെടെ നാല് പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. കൊളത്തൂര്‍ നാഷനല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ് സല്‍മാന്‍. മാതാവ്: ഫാത്തിമ. സഹോദരങ്ങള്‍: ശൈമ, ഉമ്മുസല്‍മ, ശമീമ.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ജാസ്മിന്റെ വിവാഹം. പിതാവ്്: കൊളത്തൂര്‍ പള്ളിയാല്‍കുളമ്പ് വെളുത്തേങ്ങാടന്‍ അശ്റഫ്. മാതാവ്: റൈഹാനത്ത്. സഹോദരങ്ങള്‍: അബ്ദുല്‍ ബാരി, സ്വാബിറ, റുബയ്യ.