കൊച്ചി- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ താല്‍പര്യമില്ലെന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തകനാണ്. പാര്‍ട്ടി എന്തു പറയുന്നുവോ അതു പോലെ ചെയ്യും. എന്നാല്‍ വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും അല്‍ഫോണ്‍സ് കണ്ണന്താനം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ആത്മീയാചാര്യന്‍മാരെ വിമര്‍ശിക്കുമ്പോള്‍ സിപിഎം നേതാക്കള്‍ വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കണമെന്ന് കണ്ണന്താനം പറഞ്ഞു. മാതാ അമൃതാനന്ദമയിയെ കോടിയേരി ബാലകൃഷ്ണന്‍ വ്യക്തിപരമായി ആക്ഷേപിച്ചത് ദുഃഖകരമാണ്. ശബരിമല വിഷയത്തില്‍ ഉള്‍പ്പെടെ ജനാധിപത്യത്തില്‍ സര്‍ക്കാര്‍ ജനങ്ങളുടെ വികാരം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.