ദമാം - ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ മേഖലാ സ്ഥാപനങ്ങളിലെയും സൊസൈറ്റികളിലെയും വിദേശ തൊഴിലാളികള്‍ക്ക് അടക്കേണ്ട ലെവി ഒഴിവാക്കാന്‍ നടപടി തുടങ്ങി. സന്നദ്ധ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ ലെവി ഒഴിവാക്കുമെന്ന് കിഴക്കന്‍ പ്രവിശ്യയിലെ അല്‍ബിര്‍ ചാരിറ്റബിള്‍ സൊസൈറ്റി അടുത്തിടെ സംഘടിപ്പിച്ച സന്നദ്ധ സ്ഥാപനങ്ങളുടെ വാര്‍ഷിക പരിപാടിയില്‍ വകുപ്പ് മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷാദ്യം മുതല്‍ സന്നദ്ധ മേഖല ലെവി ഇനത്തില്‍ അടച്ച തുക തിരികെ ലഭിക്കുന്നതിന് അവസരമുണ്ടെങ്കിലും അല്‍കോബാറിലെ ഒരു സന്നദ്ധ സംഘടനയും ഇതുവരെ അപേക്ഷ നല്‍കിയിട്ടില്ലെന്ന് അല്‍കോബാര്‍ ലേബര്‍ ഓഫീസ് മേധാവി മന്‍സൂര്‍ ആലു ബിന്‍ അലി പറഞ്ഞു.