ജിദ്ദ - നഗരത്തില്‍ ഈ വര്‍ഷം മൂന്ന് തിയേറ്ററുകള്‍ കൂടി തുറക്കും. ജിദ്ദയിലെ ആദ്യത്തെ സിനിമാ തിയേറ്റര്‍ റെഡ് സീ മാളില്‍ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. ഒന്നര വര്‍ഷത്തിനുള്ളില്‍ ജിദ്ദയില്‍ 65 സ്‌ക്രീനുകളാണ് സജ്ജമാക്കുന്നത്.
റെഡ് സീ മാളില്‍ 12 സിനിമാ സ്‌ക്രീനുകളും അല്‍അന്ദലുസ് മാളില്‍ 27 സ്‌ക്രീനുകളും സ്റ്റാര്‍ അവന്യു മാളില്‍ ഒമ്പതു സ്‌ക്രീനുകളും അബ്ഹുര്‍ മാളില്‍ 11 സ്‌ക്രീനുകളും അല്‍മസറ മാളില്‍ ആറു സ്‌ക്രീനുകളും സജ്ജമാക്കാനാണ് പദ്ധതി.
യു.എ.ഇ കമ്പനിയായ വോക്‌സ് സിനിമാസ് ആണ് റെഡ് സീ മാളില്‍ തിയേറ്റര്‍ തുറക്കുന്നത്. തിങ്കളാഴ്ച വൈകീട്ട് ആറരക്കാണ് തിയേറ്റര്‍ ഉദ്ഘാടന ചടങ്ങ്.
35 വര്‍ഷം നീണ്ട വിലക്കിനു ശേഷം അടുത്തിടെയാണ് സൗദിയില്‍ തിയേറ്ററുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ആദ്യ തിയേറ്റര്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 18 ന് റിയാദില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു.
ജിദ്ദയിലെ സിനിമാ തിയേറ്റര്‍ ഉദ്ഘാടനം അടക്കം മക്ക പ്രവിശ്യയില്‍ നടപ്പാക്കാനിരിക്കുന്ന പദ്ധതികളെ കുറിച്ച് ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോവിഷ്വല്‍ മീഡിയ മക്ക പ്രവിശ്യ ശാഖാ മേധാവി ഹംസ അല്‍ഗുബൈശി മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ ബദ്ര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരനെ സന്ദര്‍ശിച്ച് വിശദീകരിച്ചു.