തൃശൂര്‍- തെക്കേക്കരയില്‍ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് വീടിനു തീപിടിച്ചു. തീ അണയ്ക്കാനെത്തിയ നാട്ടുകാരില്‍ രണ്ടു പേര്‍ക്ക് പൊള്ളലേറ്റു. തെക്കേക്കരയില്‍ ചീനാത്ത് മണിയുടെ വീട്ടിലാണ് മണിയുടെ ഭാര്യ സുഷിത സ്റ്റൗ കത്തിക്കുന്നതിനിടെ തീ പടര്‍ന്നത്. യുവതിയും രണ്ട് മക്കളും ഭര്‍ത്താവ് മണിയും പുറത്തോക്കോടി രക്ഷപ്പെടുകയായിരുന്നു. ഗൃഹോപകരണങ്ങള്‍ കത്തിനശിച്ചു. തീയണച്ച് സിലിണ്ടര്‍ പുറത്തേക്ക് മാറ്റുന്നതിനിടെയാണ് സമീപവാസികളായ കെ.ജോയി, കെ.അരവിന്ദാക്ഷന്‍ എന്നിവര്‍ക്ക് പൊള്ളലേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുക്കാട് നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.