Sorry, you need to enable JavaScript to visit this website.

മഞ്ചേരിയില്‍ പ്രകൃതിവിരുദ്ധ പീഡനം: എട്ടു പ്രതികള്‍ റിമാന്‍ഡില്‍

പ്രകൃതിവിരുദ്ധ പീഡനക്കേസിലെ പ്രതികളെ വൈദ്യപരിശോധനക്കു ശേഷം ജയിലിലേക്ക് കൊണ്ടുപോകുന്നു.

മഞ്ചേരി- ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനു വിധേയനാക്കിയെന്ന കേസില്‍  പോലീസ് അറസ്റ്റ് ചെയ്ത എട്ടു പ്രതികളെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കാവനൂര്‍ ഇളയൂര്‍  ഇരുവേറ്റി സ്വദേശികളായ പല്ലാരത്തായത്തില്‍ പി.സി മുഹമ്മദ് (39), പൊട്ടണം ചാലില്‍കുണ്ടില്‍ മുഹമ്മദലി (39), പൊട്ടണം ചാലില്‍കുണ്ടില്‍ മുഹമ്മദ് ഹനീഫ (42), പുല്‍പ്പറ്റ പൂക്കൊളത്തൂര്‍ സ്വദേശികളായ കണ്ണഞ്ചീരി ഏക്കാടന്‍ അബ്ദുള്‍ ഗഫൂര്‍ എന്ന ബി.കെ അഷ്‌റഫ് (38), താഴത്തേല്‍ വീട്ടില്‍ എന്‍.എച്ച് അഫാന്‍ (22), പല്ലാരപ്പറമ്പ് ചെമ്പ്രേരി മുഹമ്മദ് ഹനീഫ (53), രാമന്‍ചിറക്കല്‍ എന്‍.എച്ച് സജീറലി (29), രാമന്‍ ചിറക്കല്‍ എന്‍.എച്ച് ഷറഫുദ്ദീന്‍ (38) എന്നിവരെയാണ് മജിസ്‌ട്രേറ്റ് ഇ.വി റാഫേല്‍ റിമാന്‍ഡ് ചെയ്തത്. പൂക്കൊളത്തൂരിനടുത്താണ് കേസിനാസ്പദമായ സംഭവം. കുട്ടി പഠനത്തില്‍ പിറകോട്ടു പോകുന്നതു ശ്രദ്ധയില്‍പെട്ട അധ്യാപകര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തായത്. രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുക്കുകയായിരുന്നു.  മിഠായി നല്‍കി കുട്ടിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. 2017 മുതല്‍ പീഡനം നടക്കുന്നതായും പരാതിയില്‍ പറയുന്നു.  ആറു പരാതികളിലായി എട്ടു പേര്‍ക്കെതിരെ പ്രകൃതിവിരുദ്ധ പീഡനം, പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. മഞ്ചേരി സി.ഐ എന്‍.ബി ഷൈജുവാണ് കേസന്വേഷിക്കുന്നത്.  

 

 

 

 

 

 

Latest News