ദുബായ്- ഗള്‍ഫ് അറബ് രാഷ്ട്രങ്ങളുടെ ഐക്യം വലിയ ഭീഷണിയിലേക്കാണ് നീങ്ങുന്നതെന്നും പരസ്പര വിശ്വാസം പുനസ്ഥാപിക്കാന്‍ അടിയന്തിര നടപടി ആവശ്യമാണെന്നും യു.എ.ഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ മുഹമ്മദ് ഗര്‍ഗാശ് അഭിപ്രായപ്പെട്ടു. ഖത്തറുമായി യു.എ.ഇക്ക് അഭിപ്രായ ഭിന്നത നിലനില്‍ക്കെയാണ് ട്വിറ്ററില്‍ മന്ത്രിയുടെ കമന്റ്.
ഗള്‍ഫ് സഹകരണ രാജ്യങ്ങള്‍ അപായകരമായ വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങന്നത്. പരസ്പര വിശ്വാസവും വിശ്വാസ്യതയും വീണ്ടെടുക്കാന്‍ അടിയന്തര ശ്രമങ്ങള്‍ നടക്കണം- മന്ത്രിയുടെ ട്വീറ്റില്‍ പറയുന്നു.