ജിദ്ദ- ജിദ്ദയില്‍ ആദ്യ സിനിമാ പ്രദര്‍ശനം ഈ മാസം 28-ന്. റെഡ് സീ മാളിലാണ് മാജിദ് അല്‍ ഫുതൈം കമ്പനിയുടെ കീഴിലുള്ള വോക്‌സ് സിനിമാസ് ആദ്യത്തെ സിനിമാ തിയേറ്റര്‍ തുറക്കുന്നത്. വൈകിട്ട് 6.30നാണ് ഉദ്ഘാടനം.
സൗദി അറേബ്യയില്‍ തിയേറ്ററുകള്‍ തുറക്കുന്നതിന് ലൈസന്‍സ് ലഭിച്ച രണ്ടാമത്തെ കമ്പനിയാണ് മാജിദ് അല്‍ ഫുതൈം. രാജ്യത്ത് 600 തിയേറ്ററുകള്‍ തുറക്കുന്നതിന് 200 കോടി ഡോളര്‍ മുതല്‍മുടക്കുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ചലച്ചിത്ര മേഖലയില്‍ മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും വലിയ കമ്പനിയാണ് വോക്‌സ് സിനിമാസ്.