കാബൂൾ- അഫ്‌ഗാനിസ്ഥാനൈൽ ഗസ്‌നിയിൽ താലിബാൻ നടത്തിയ തീവ്രവാദി ആക്രമണത്തിൽ 65 പേർ കൊല്ലപ്പെട്ടു. അഫ്ഘാൻ രഹസ്യാന്വേഷണ ആസ്ഥാനത്തിന് നേരെയാണ് ആക്രമണം നടത്തിയത്. സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനം അഫ്ഘാൻ സുരക്ഷാ ഡയറക്റ്ററേറ്റിന് അടുത്തു വെച്ച് പൊട്ടിത്തെരിക്കുകയായിരുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു. മരിച്ചവരിൽ അധികവും ഉദ്യോഗസ്ഥരാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
കാറിലെത്തിയ അക്രമികൾ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തിട്ടുണ്ട്.
ദിവസങ്ങൾക്കു മുമ്പാണ് താലിബാൻ ചാവേർ പൊട്ടിത്തെറിച്ചു ഏഴ് പേർ മരിച്ചത്. ലോഗർ പ്രവിശ്യാ ഗവർണർക്ക് നേരെയായിരുന്നു ആക്രമണം. ഗവർണറുടെ സംഘത്തിലുണ്ടായിരുന്ന ഏഴ് പേരാണ് കൊല്ലപ്പെട്ടത്.
സാധാരണ, സുരക്ഷാ ഉദ്യോഗസ്ഥരും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടലുകളിൽ തണുപ്പ് കാലത്ത് കുറവുണ്ടാവാറുണ്ട്. ഈ കൊല്ലം, വിവിധ സ്ഥലങ്ങളിൽ താലിബാനും അഫ്ഘാൻ പട്ടാളവും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള പോരാട്ടത്തിൽ കുറവ് വന്നിട്ടില്ല.