സന്‍ആ- യെമനിലെ കുഴിബോംബുകള്‍ നീക്കം ചെയ്യുന്ന സൗദി അറേബ്യന്‍ ദൗത്യത്തില്‍ ഏര്‍പ്പെട്ട അഞ്ച് അന്താരാഷ്ട്ര മൈന്‍ വിദഗ്ധര്‍ കൊല്ലപ്പെട്ടു. കണ്ടെത്തിയ മൈനുകള്‍ വാഹനത്തില്‍ കൊണ്ടുപോകുമ്പോള്‍ പൊട്ടിത്തെറിച്ചാണ് ദുരന്തം.
മസാം ദൗത്യത്തില്‍ ഏര്‍പ്പെട്ട രണ്ട് ദക്ഷിണാഫ്രിക്കക്കാരും ക്രൊയേഷ്യ, ബോസ്‌നിയ, കൊസോവ പൗരന്മാരുമാണ് കൊല്ലപ്പെട്ടത്. മാരിബ് പ്രവിശ്യയില്‍ കണ്ടെത്തിയ കുഴിബോംബുകള്‍ സുരക്ഷിതമായി നിര്‍വീര്യമാക്കുന്നതിന് വിദൂര പ്രദേശത്തേക്കു കൊണ്ടുപോകുമ്പോഴായിരുന്നു സ്‌ഫോടനം. ഒരു ബ്രിട്ടീഷ് പൗരന് പരിക്കേറ്റു.