കണ്ണൂര്‍ - എം.വി.ആര്‍ രൂപം നല്‍കുകയും പിന്നീട് പിളരുകയും ചെയ്ത സി.എം.പി വീണ്ടും പിളര്‍പ്പിന്റെ വക്കില്‍. എം.വി.ആറിന്റെ മരണത്തോടെ സി.പി.എമ്മിനൊപ്പം സഹകരിച്ചു പ്രവര്‍ത്തിക്കുന്ന സി.എം.പി, സി.പി.എമ്മില്‍ ലയിക്കാനുള്ള നീക്കങ്ങള്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കേയാണ് ലയനത്തിനതിരെ ശബ്ദമുയര്‍ത്തി എം.വി.ആറിന്റെ മകനും പാര്‍ട്ടി സംസ്ഥാന നേതാവുമായ എം.വി. രാജേഷ് രംഗത്തെത്തിയത്. രാജേഷിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതായി ജനറല്‍ സെക്രട്ടറി എം.കെ. കണ്ണന്‍ പ്രസ്താവിച്ചുവെങ്കിലും ലയനത്തിനെതിരെ നിലപാടെടുക്കുന്ന ജില്ലാ കമ്മിറ്റികള്‍ പുനരുജ്ജീവിപ്പിച്ച് സി.എം.പിയായി തന്നെ നില്‍ക്കാനാണ് രാജേഷിന്റെ നീക്കം.