Sorry, you need to enable JavaScript to visit this website.

വ്യാജ പാസ്‌പോര്‍ട്ട് കണ്ടെത്തിയ ഉദ്യോഗസ്ഥന് മക്ക ഗവര്‍ണറുടെ ആദരം

മക്ക പ്രവിശ്യ ജവാസാത്ത് ഉദ്യോഗസ്ഥൻ കോർപറൽ ബദ്ർ ബിൻ അലി അൽഖർനിക്ക് മക്ക ഗവർണർ ഖാലിദ് അൽഫൈസൽ രാജകുമാരൻ പ്രശംസാ പത്രവും ഉപഹാരവും സമ്മാനിക്കുന്നു. 

ജിദ്ദ- മക്ക പ്രവിശ്യ ജവാസാത്ത് ഉദ്യോഗസ്ഥൻ കോർപറൽ ബദ്ർ ബിൻ അലി അൽഖർനിക്ക് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരന്റെ ആദരം. ഏറ്റവും ഭംഗിയായ നിലയിൽ കൃത്യനിർവഹണം നടത്തിയതിനും വ്യാജ പാസ്‌പോർട്ട് കേസ് കണ്ടെത്തിയതിനുമാണ് ജവാസാത്ത് ഉദ്യോഗസ്ഥനെ ഗവർണർ ആദരിച്ചത്. കോർപറൽ ബദ്ർ ബിൻ അലി അൽഖർനിക്ക് ഗവർണർ പ്രശംസാ പത്രവും ഉപഹാരവും സമ്മാനിച്ചു. ജിദ്ദയിൽ മക്ക ഗവർണറേറ്റ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മക്ക പ്രവിശ്യ ജവാസാത്ത് മേധാവി ബ്രിഗേഡിയർ ആബിദ് അൽഹാരിസിയും സന്നിഹിതനായിരുന്നു. 

Latest News