മക്ക- വിശുദ്ധ ഹറമിൽ വെച്ച് കാണാതായ യു.എ.ഇ ബാലനു വേണ്ടി സു രക്ഷാ വകുപ്പുകൾ അന്വേഷണം ഊർജിതമാക്കി. കുടുംബാംഗങ്ങൾക്കൊപ്പം ഉംറ നിർവഹിക്കാനെത്തിയ പതിനേഴുകാരനായ ഖാലിദ് ഹസൻ മുഹമ്മദ് അൽദർമകിയെ മൂന്നു ദിവസം മുമ്പാണ് കാണാതായത്. ബാലന് മാനസിക തകാറുകളുള്ളതായി സഹോദരൻ പറഞ്ഞു.
ഹറമിൽ ത്വവാഫ് കർമം നിർവഹിക്കുന്നതിനിടെയാണ് ബാലനെ കാണാതായത്. സുരക്ഷാ വകുപ്പുകൾക്ക് പരാതി നൽകുകയും മക്കയിലെ ആശുപത്രികളിൽ പരിശോധനകൾ നടത്തുകയും ചെയ്‌തെങ്കിലും ഇതുവരെയും ബാലനെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ബാലനെ കണ്ടെത്തുന്നവർ 00971 504799986 എന്ന നമ്പറിൽ ബന്ധപ്പെട്ടോ തൊട്ടടുത്ത സുരക്ഷാ വകുപ്പുകളെ സമീപിച്ചോ വിവരം അറിയിക്കണമെന്ന് സഹോദരൻ അപേക്ഷിച്ചു.