ജിദ്ദ- ജിദ്ദയിലെ കൊല്ലം ജില്ലക്കാരുടെ കൂട്ടായ്മയായ കെ.പി.എസ്.ജെയുടെ വനിതാ വേദി പുനസ്സംഘടിപ്പിച്ചു. ഷാനി ഷാനവാസിനെ കൺവീനറായി തെരഞ്ഞെടുത്തു. ലീന കലാം, സനൂജ മുജീബ്, ജിനു വിജയ്, സോഫിയ സുനിൽ, സുനബി ഷമീം എന്നിവരാണ് അംഗങ്ങൾ. കുട്ടികളുടെയും വനിതകളുടേയും കലാ സാംസ്‌കാരിക കഴിവുകൾ വളർത്തിയെടുക്കുക ലക്ഷ്യമിട്ട് രൂപം കൊടുത്ത വനിതാവേദി പ്രസിഡന്റ് സലാം പോരുവഴിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് പുനസ്സംഘടിപ്പിച്ചത്.