തിരുവനന്തപുരം- മാതാ അമൃതാന്ദമയി കണ്ടെത്തിയ പുതിയ മുദ്രാവാക്യം ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങള്‍. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന അയ്യപ്പ ഭക്ത സംഗമ വേദിയിലാണ് അമൃതാനന്ദമയി ശരണയ്യപ്പ കീ ജയ് മുദ്രാവാക്യം മുഴക്കിയത്.
ശരണമയ്യപ്പ കീ ജയ്, അയ്യപ്പ ശാസ്താവേ കീ ജയ് എന്നിങ്ങനെ മുദ്രാവാക്യം വിളിച്ചായിരുന്നു അമൃതാനന്ദമയി പ്രസംഗം തുടങ്ങിയത്.
പിണറായിയെ കാണുമ്പോള്‍ ശരണം വിളിക്കും. അയ്യപ്പന് ജയ് വിളിക്കും. കലികാലം. എന്ന് പറഞ്ഞാണ് അമൃതാനന്ദമയിയെ പലരും സമൂഹമാധ്യമങ്ങളില്‍ പരിഹസിച്ചിരിക്കുന്നത്.