തിരുവനന്തപുരം- ഒന്നരക്കോടി വരെ വിറ്റുവരവുള്ളവരും അനുമാനനികുതി നല്‍കുന്നവരുമായ വ്യാപാരികളെ ജി.എസ്.ടിക്കുമേലുള്ള ഒരു ശതമാനം പ്രളയ സെസില്‍നിന്ന് ഒഴിവാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. സെസ് കാര്യമായ വിലക്കയറ്റത്തിനിടയാക്കില്ലെന്നും മന്ത്രി അവകാശപ്പെട്ടു. ബജറ്റില്‍ ആയിരം കോടിരൂപയുടെ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിക്കുമെന്നും ധനമന്ത്രി പറഞ്ഞു. 40,000 വ്യാപാരികള്‍ ഒരു ശതമാനം അനുമാനനികുതി നല്‍കുന്നവരാണന്നാണ് കണക്ക്.
ആറായിരം കോടി രൂപയുടെ അധിക വിഭവസമാഹരണമാണ് ബജറ്റില്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞതവണ ബജറ്റില്‍ വിഭാവനം ചെയ്ത ചെലവുചുരുക്കല്‍ വേണ്ടത്ര വിജയിച്ചില്ലെന്ന് ധനമന്ത്രി പറഞ്ഞു.
ജി.എസ്.ടി റിട്ടേണുകള്‍ പൂര്‍ണമായി സമര്‍പ്പിക്കുന്നതിന് പിന്നാലെ നികുതിവെട്ടിച്ചവരെ കണ്ടെത്തി നടപടി തുടങ്ങും. 3000 കോടി ഈയിനത്തില്‍ കിട്ടുമെന്നാണ് പ്രതീക്ഷ-ധനമന്ത്രി പറഞ്ഞു.