Sorry, you need to enable JavaScript to visit this website.

കെ.എസ്.ആര്‍.ടി.സിക്കെതിരെ പി.എസ്.സി, പിന്‍വാതില്‍ നിയമനം വേണ്ട

തിരുവനന്തപുരം- കെ.എസ്.ആര്‍.ടി.സിക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതിയില്‍ പി എസ് സി യുടെ റിപ്പോര്‍ട്ട്. പിന്‍വാതില്‍ നിയമനം നിലനില്‍ക്കില്ലെന്നും അനധികൃത നിയമനങ്ങള്‍ പൊതുജനങ്ങളെ വഞ്ചിക്കലാണെന്നും പി എസ് സി കോടതിയെ അറിയിച്ചു. നിയമനങ്ങളുമായി ബന്ധപ്പെട്ട് കെഎസ് ആര്‍ടിസി എടുക്കുന്ന നടപടി തൃപ്തികരമല്ലെന്നും പി എസ് സി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.                                                                                                                                                                          എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതിനു ശേഷം പി എസ് സി പട്ടികയില്‍നിന്ന് കെഎസ്ആര്‍ടിസി നിയമനം നടത്തിയിരുന്നു. എന്നാല്‍ ഇതിനു ശേഷവും കുറച്ച് ഒഴിവുകള്‍ നിലനില്ക്കുന്നുണ്ട്. ഈ ഒഴിവുകളിലേക്ക് തങ്ങളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് എം പാനല്‍ കണ്ടക്ടര്‍മാര്‍ കോടതിയെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോടതി പി എസ് സിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.                                                                                                                                                                                                                   പി എസ് സി റിപ്പോര്‍ട്ട്് നല്‍കിയ സാഹചര്യത്തില്‍ അതുകൂടി വിശദമായി പഠിച്ച ശേഷം ചൊവ്വാഴ്ച കേസ് കേള്‍ക്കാമെന്ന് കോടതി അറിയിച്ചിട്ടുണ്ട്. 
 

Latest News