ജിദ്ദ- ശബരിമല പ്രശ്നത്തില്‍ സംഘ്പരിവാര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിവസം മര്‍ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കരീം മൗലവിയുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാമെന്ന് ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫിറോസ് കുന്നംപറമ്പില്‍. സൗദി അറേബ്യ സന്ദര്‍ശിക്കുന്ന ഫിറോസ് ഫേസ്ബുക്കിലാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ കേരളത്തിന്റെ മതേതര മനസ്സുകള്‍ ഉണരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഹര്‍ത്താല്‍ അനുകൂലികള്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിലാണ് കാസര്‍കോട് കുദ്രടക്ക സ്വദേശിയായ കരീം മൗലവി(40)ക്ക് ഗുരുതരമായി പരിക്കേറ്റത്. മംഗളൂരു യൂനിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള അദ്ദേഹം അപകടനില തരണം ചെയ്താതായി ബന്ധുക്കള്‍ അറിയിച്ചിരുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ ആരംഭിച്ച വാട്സ് ആപ്പ് കൂട്ടായ്മയാണ് നിലവില്‍ ചികിത്സക്കുള്ള ഫണ്ട് കണ്ടെത്തുന്നത്.
ബായാര്‍ ഫ്രന്റ്സ് വാട്സ് ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് സഹായ സമിതി പ്രവര്‍ത്തിക്കുന്നത്.
തലയ്ക്കേറ്റ ഗുരുതര പരിക്കിനെ തുടര്‍ന്ന് ബോധരഹിതനായ കരീം മൗലവിക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. ഉമ്മയും ഭാര്യയും രണ്ട് മക്കളുമുള്ള കുടുംബത്തിന്റെ ഏക ആശ്രയമായ ഇദ്ദേഹം ബായാര്‍ ജാറം പള്ളിയില്‍ ജോലി ചെയ്തു വരികയായിരുന്നു.
കരീം മൗലവിയുടെ ചികിത്സക്ക് സഹായം നല്‍കാന്‍ പി.ഡി.പി നേതാവ് അബ്ദുന്നാസര്‍ മഅ്ദനിയും നേരത്തെ ഫേസ് ബുക്കില്‍ നല്‍കിയ ഓഡിയോ സന്ദേശത്തില്‍ ആഹ്വാനം ചെയ്തിരുന്നു.
കാസർക്കോട്ഹർത്താൻ അനുകൂലികളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന കരീം ഉസ്താദിന്റെ മുഴുവൻ ആശുപത്രി ചിലവും ആവശ്യമെങ്കിൽ ഏറ്റെടുക്കാൻ തയ്യാറാണ് ഇത്തരം അക്രമണ ത്തിനെതിരെ കേരളത്തിന്റെ മതേതര മനസ്സുകൾ ഉണരണം ........
تم النشر بواسطة Firos Kunnamparambil Palakkad في الأحد، ٢٠ يناير ٢٠١٩