മക്ക- വിശുദ്ധ ഹറമില്‍ തിങ്കളാഴ്ച രാവിലെ ഫജര്‍ നമസ്‌കാരത്തിനുശേഷം ചന്ദ്രഗ്രഹണ നമസ്‌കാരം നടക്കുമെന്ന് ഹറം ഇമാം ശൈഖ് ഡോ. ബന്ദര്‍ ബലീല അറിയിച്ചു. രാവിലെ ആറരക്കായിരിക്കും നമസ്‌കാരമെന്ന് അദ്ദേഹം ട്വിറ്റര്‍ പോസ്റ്റില്‍ പറഞ്ഞു.
6.34 ന് ആരംഭിക്കന്ന ചന്ദ്രഗ്രഹണം സൗദിയുടെ മിക്ക ഭാഗങ്ങളിലും ദൃശ്യമാകും. തബൂക്കിലാണ് 90 ശതമാനം ദൃശ്യമാകുക. മക്ക മേഖലയില്‍ 33 ശതമാനവും മദീനയില്‍ 53 ശതമാനവുമാണ് ദൃശ്യമാകുക. റിയാദില്‍ നാല് ശതമാനം. കിഴക്കന്‍ പ്രവിശ്യയില്‍ ദൃശ്യമാകില്ല.