തിരുവനന്തപുരം- രക്ഷപ്പെട്ടെന്ന തോന്നൽ പരാജയത്തിലേക്കുള്ള വഴിയാണെന്ന തിരിച്ചറിവുണ്ടെന്ന് നടൻ ആസിഫ് അലി. വിജയ് സൂപ്പറും പൗർണമിയും എന്ന സിനിമ പ്രേക്ഷകർ ഏറ്റെടുത്തതിന്റെ സന്തോഷം പങ്കുവെച്ച് തിരുവനന്തപുരം പ്രസ്‌ക്ലബിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുക യായിരുന്നു ആസിഫലി. പരീക്ഷണ ചിത്രങ്ങൾ ഒഴിവാക്കി സഭ്യമായ സിനിമ തെരഞ്ഞെടുത്ത് മനപ്പൂർവ്വമാണെന്നും അദ്ദേഹം പറഞ്ഞു.
കുടുംബത്തിന് ഒരുമിച്ചിരുന്ന് കാണാൻ കഴിയുന്ന സഭ്യമായ ഒരു ചിത്രമാണ് വിജയ് സൂപ്പറും പൗർണമിയും എന്ന് ചിത്രത്തിന്റെ സംവിധായകൻ ജിസ് ജോയി പറഞ്ഞു. ഇത്തരം ചിത്രങ്ങൾക്ക് ഇന്നും ഇടമുണ്ട് എന്ന് തെളിയിക്കുന്നതാണ് പ്രേക്ഷകർ സിനിമക്ക് നൽകിയ സ്വീകരണം. ആസിഫ് അലിയെ നായകനാക്കി അടുത്ത ചിത്രവും ഉടൻ ഒരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിലെ നായിക ഐശ്വര്യ ലക്ഷ്മിയും നിർമാതാവ് സൂര്യ സുരേഷും ഇവർക്ക് ഒപ്പമുണ്ടായിരുന്നു.