Sorry, you need to enable JavaScript to visit this website.

ശബരിമല: നിരാഹാര സമരം ബി.ജെ.പി അവസാനിപ്പിക്കുന്നു

തിരുവനന്തപുരം- ശബരിമല യുവതീ പ്രവേശനത്തിനെതിരെ സെക്രട്ടറിയേറ്റിനു മുന്നില്‍ ബി.ജെ.പി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിക്കുന്നു. സമരം നാളെ നിര്‍ത്താനാണ് പാര്‍ട്ടിയുടെ തീരുമാനം. വിശ്വാസ സംരക്ഷണത്തിനായുള്ള പോരാട്ടം പൂര്‍ണ വിജയമായില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. സമരം 49ാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് സമരം അവസാനിപ്പിക്കുന്നത്. നിലവില്‍ പാര്‍ട്ടി ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസാണ് നിരാഹാരം അനുഷ്ഠിക്കുന്നത്.
ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പൂര്‍ണമായി പിന്‍വലിക്കുക, സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുക, കെ.സുരേന്ദ്രനെതിരെ കള്ള കേസെടുത്ത പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, ശബരിമലയില്‍ ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തുക, ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.

 

Latest News