Sorry, you need to enable JavaScript to visit this website.

സി.പി.എമ്മുകാരും എസ്.ഡി.പി.ഐക്കാരും ഭക്തരെ കബളിപ്പിച്ചെന്ന് കെ.സുരേന്ദ്രന്‍

കോഴിക്കോട്- ശബരിമല കര്‍മ സമിതിയുടെ ധനസമാഹരണം വഴിതിരിച്ചുവിടാനുള്ള സൈബര്‍ പ്രചാരണത്തിനെതിരെ മുന്നറിയിപ്പുമായി ബി.ജെ.പി സെക്രട്ടറി കെ. സുരേന്ദ്രന്‍. ശബരിമല വിഷയത്തില്‍ നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള കേസുകളുടെ നടത്തിപ്പിനായി
ശബരിമല കര്‍മ സമിതി പ്രഖ്യാപിച്ച ശതം സമര്‍പ്പയാമി എന്ന പേരിലുള്ള ധനസമാഹരണത്തിന്റെ വ്യാജ പോസ്റ്ററുകളും അക്കൗണ്ട് നമ്പറു പ്രചരിപ്പിച്ചുവെന്നാണ് ആരോപണം.
ഇതിനു പിന്നില്‍ സി.പി.എമ്മുകാരും എസ്.ഡി.പി.ഐ ക്കാരുമാണെന്ന് സുരേന്ദ്രന്‍ ഫേസ് ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. ഭക്തന്മാര്‍ നിക്ഷേപിക്കുന്ന പണം സമൂഹ മാധ്യമങ്ങളില്‍ നല്‍കിയ അക്കൗണ്ട് നമ്പറിലൂടെ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലാണ് എത്തുന്നതെന്ന അഭ്യൂഹം പ്രചരിക്കുന്നതിനിടെയാണ് ഇക്കാര്യം ശരിവെച്ചുകൊണ്ട് സുരേന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്. കെ. സുരേന്ദ്രന്റെയും ശശികലയുടെയും ഫോട്ടോയും ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പറും ചേര്‍ത്ത് ചിലര്‍ ഉണ്ടാക്കിയ പോസ്റ്ററുകളാണ് പ്രചരിച്ചിരുന്നത്. ശതം സമര്‍പ്പയാമിയുടെ ശരിയായ അക്കൗണ്ട് നമ്പര്‍ സഹിതമാണ് സുരേന്ദ്രന്റെ ഫേസ് ബുക്ക് പോസ്റ്റ്.  കുറിപ്പിന് ആയിരക്കണക്കിനു കമന്റുകള്‍ ലഭിച്ചെങ്കിലും പതിവു പോലെ അത് മുഴുവന് സേവ് കേരളം ഫ്രം ചാണക സങ്കിയെന്ന കമന്റാണ്.

ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം

കമ്മികളും സുഡാപ്പികളും സംയുക്തമായി നടത്തുന്ന പിതൃശൂന്യ സൈബര്‍ പ്രചാരണം മനസ്സിലാക്കാനുള്ള കഴിവ് വിശ്വാസി സമൂഹത്തിനുണ്ടെന്നറിയാം. ഒരാള്‍പോലും തെറ്റിദ്ധരിപ്പിക്കപ്പെട്ടുകൂടാ എന്നുള്ളതുകൊണ്ടു മാത്രമാണ് ഇതിവിടെ കുറിക്കുന്നത്. പിണറായി വിജയനെതിരെ ആരെങ്കിലും വല്ലതും മൊഴിയുന്നുണ്ടോ എന്നന്വേഷിക്കാനും കേസ്സെടുക്കാനും മാത്രമുള്ളതാണല്ലോ ഇവിടുത്തെ പൊലീസിന്റെ സൈബര്‍ സെല്ലും. തെറ്റായ പ്രചരണങ്ങളില്‍ വീഴാതിരിക്കുക. ഓരോ ചില്ലിക്കാശും വിലപ്പെട്ടതാണ്. അത് സത്യവും ധര്‍മ്മവും നിലനിര്‍ത്താന്‍ വിശ്വാസവും ആചാരവും സംരക്ഷിക്കാന്‍ മാത്രമായി വിനിയോഗിക്കുക. ശതം സമര്‍പ്പയാമിയുടെ ഒറിജിനല്‍ അക്കൗണ്ട് നമ്പര്‍ ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. ആണിനെ പെണ്ണാക്കുന്ന വ്യാജന്‍മാര്‍ നാടു ഭരിക്കുന്നിടത്ത് വിശ്വാസി സമൂഹം നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.

 

Latest News