കണ്ണൂർ- ബജറ്റ് എയർ ലൈനായ 'ഗോ എയർ' പുതിയ അന്താരാഷ്ട്ര സർവീസുകൾ തുടങ്ങി. 4999 രൂപ മുതലാണ് ടിക്കറ്റുകൾ. കണ്ണൂരിൽനിന്നും മസ്‌ക്കറ്റിലേക്കാണ് ആദ്യ ഫ്‌ളൈറ്റ്. ഫെബ്രുവരി 28 മുതലാണ് സർവീസ് തുടങ്ങുക. റിട്ടേൺ അടക്കമുള്ള തുകയാണ് 4999 എന്ന് ഗോ എയർ ഔദ്യോഗിക വെബ്‌സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ഗോ എയറിന്റെ മൂന്നാമത്തെ അന്താരാഷ്ട്ര ഡെസ്റ്റിനേഷനാണ് മസ്‌ക്കറ്റ്. അതേസമയം, യാത്രക്കാരെ ആകർഷിക്കാൻ ജെറ്റ് എയർവേയ്‌സ് ടിക്കറ്റ് നിരക്കിൽ ഡിസ്‌കൗണ്ടുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് യൂറോപ്പിലേക്കുള്ള ടിക്കറ്റുകളിലാണ് ഡിസ്‌കൗണ്ട്. ജെറ്റ് എയർവേയ്‌സിന്റെ വെബ്‌സൈറ്റിൽ ജനുവരി 19 വരെയാണ് ഇളവുകൾ ലഭ്യമാകുക.