പത്തനംതിട്ട- വീണ്ടും ശബരിമല കയറാനെത്തിയ രേഷ്മ നിശാന്തിനേയും ഷാനില സതിശിനേയും പോലീസ് തടഞ്ഞു. പുലര്‍ച്ചെ നിലയ്ക്കലില്‍ എത്തിയ ഇവരെ കണ്‍ട്രോള്‍ റൂമിലേക്കു മാറ്റി. വീണ്ടും മല കയറാനെത്തിയത്. ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ യുവതികള്‍ പിന്‍മാറാന്‍ തീരുമാനിച്ചെന്നും ഇതോടെ ഇവരെ എരുമേലിയിലേക്കു മടക്കി അയച്ചുവെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയും ഇവര്‍ ദര്‍ശനത്തിനെത്തിയിരുന്നു. വീണ്ടും യുവതികള്‍ എത്തിയ പശ്ചാത്തലത്തില്‍ പമ്പയിലടക്കം പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ബുധനാഴ് മലകയറിയ ഇവരെ നീലിമലയ്ക്കു സമീപം പ്രതിഷേധക്കാര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് പോലീസ് നിര്‍ബന്ധിച്ച് തിരിച്ചയച്ചത്.