കോഴിക്കോട് - ബീച്ച് ആശുപത്രിയിലെ ഓപറേഷൻ തിയേറ്ററിലെ വസ്ത്രം മാറുന്ന മുറിയിൽ മൊബൈൽ ക്യാമറ കണ്ടെത്തിയ സംഭവത്തിൽ ജീവനക്കാരനെ സസ്‌പെന്റ് ചെയ്തു. തിയേറ്റർ മെക്കാനിക്ക് കക്കോടി സ്വദേശി സുധാകരനെയാണ് സസ്‌പെന്റ് ചെയ്തത്.
അഞ്ചു വർഷമായി ഇവിടെ ജോലി നോക്കുന്നയാളാണ് 52 കാരനായ സുധാകരൻ. കഴിഞ്ഞ ദിവസമാണ് ഓപറേഷൻ തിയറ്ററിനോട് ചേർന്ന് വസ്ത്രം മാറുന്ന മുറിയിൽ വീഡിയോ റിക്കാർഡിംഗ് ഓൺ ആയ നിലയിൽ മൊബൈൽ ഫോൺ കണ്ടത്. ഒരു ജീവനക്കാരിയാണ് ഫോൺ കണ്ടത്. ഇതു സംബന്ധിച്ച അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്ന് അഡീഷണൽ ഡി.എം.ഒ ആശാദേവിയാണ് സുധാകരനെ സസ്‌പെന്റ് ചെയ്തത്. ജീവനക്കാരിൽ നിന്ന് തെളിവെടുത്തിരുന്നു. ഫോൺ സുധാകരന്റേതാണ്.