Sorry, you need to enable JavaScript to visit this website.

ഓര്‍ത്തഡോക്സ്-യാക്കോബായ സംഘര്‍ഷം; 30 പേര്‍ അറസ്റ്റില്‍


തൃശൂര്‍- മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയ  സംഭവത്തില്‍ 30 പേര്‍ അറസ്റ്റില്‍. 120 പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓര്‍ത്തഡോക്സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസാണ് ഒന്നാം പ്രതി. വധശ്രമം, കലാപശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വ്യാഴാഴ്ച രാത്രി 11 മണിക്കാണ് പള്ളിയുടെ ഗെയിറ്റ് തകര്‍ത്ത് ഓര്‍ത്തഡോക്സ് വിഭാഗം അകത്ത് കയറിയതോടെ ഏറ്റുമുട്ടലുണ്ടായത്.
 രണ്ടു ദിവസമായി ഓര്‍ത്തഡോക്സ് വിഭാഗം പള്ളിക്കു പുറത്തും പ്രാര്‍ഥനകളും ചടങ്ങുകളുമായി യാക്കോബായ വിഭാഗം അകത്തും തമ്പടിച്ചിരിക്കുകയായിരുന്നു. അതിനിടെയാണ് യൂഹാനോന്‍ മാര്‍ മിലിത്തിയോസിന്റെ നേതൃത്വത്തില്‍ രാത്രിയോടെ ഓര്‍ത്തഡോക്സ് വിശ്വാസികള്‍ അകത്തു കയറിയത്. തുടര്‍ന്നുണ്ടായ യുഹനാന്‍ മാര്‍ മിലിത്തിയോസ് ഉള്‍പ്പെടെ 17 പേര്‍ക്ക് പരിക്കേറ്റിരുന്നു.
ഉച്ചക്ക് 12 മണിക്ക് ജില്ലാ കലക്ടര്‍  ഇരുവിഭാഗത്തേയും ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്.

 

 

 

Latest News