ജിദ്ദ- അസത്യത്തിനെതിരെ സത്യത്തിന്റെ വിജയമാണ് ഉണ്ടായിരിക്കുന്നതെന്ന് കൊടുവള്ളിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന മുസ്‌ലിം ലീഗ് നേതാവ് എം.എ റസാഖ് മാസ്റ്റര്‍ പറഞ്ഞു. എതിര്‍ സ്ഥാനാര്‍ഥി കാരാട്ട് റസാഖിനെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിയെക്കുറിച്ചു ജിദ്ദയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് സമയത്ത് തന്നെ വ്യക്തിഹത്യ ചെയ്യുന്നതിനു വേണ്ടി വ്യാജ വീഡിയോകള്‍ നിര്‍മിച്ചു പ്രചരിപ്പിച്ചു ഇടതുപക്ഷം ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കുകയായിരുന്നു. കോടതി വിധിയോടെ ജങ്ങള്‍ക്കു കാര്യം ബോധ്യമായെന്ന് അദ്ദേഹം പറഞ്ഞു.
കോടതി വിധിയെ കുറിച്ച് ജിദ്ദയിലെത്തിയപ്പോഴാണ് റസാഖ് മാസ്റ്റര്‍ അറിഞ്ഞത്. ജിദ്ദ വിമാനത്താവളത്തില്‍ റസാഖ് മാസ്റ്റര്‍ക്ക് കെ.എം.സി.സി പ്രവര്‍ത്തകര്‍ വന്‍ വരവേല്‍പാണ് നല്‍കിയത്.
അധാര്‍മികതക്കെതിരേ ധാര്‍മികതയുടെ വിജയമാണിതെന്നു അദ്ദേഹത്തോടൊപ്പം കോഴിക്കോട്‌നിന്നെത്തിയ ഉമ്മര്‍ പാണ്ടികശാല പറഞ്ഞു.
കെ.എം.സി.സി ജിദ്ദ സെട്രല്‍ കമ്മറ്റി പ്രസിഡന്റ്് അഹമ്മദ് പാളയാട്ട് കോഴിക്കോട് ജില്ലാ പ്രസിഡന്റ്് ലത്തീഫ് കളരാന്തിരി തുടങ്ങിയവര്‍ വിമാനത്താവളത്തില്‍ ഇരു നേതാക്കളെയും സ്വീകരിക്കാന്‍ എത്തിയിരുന്നു.