കൊല്ലം- ശാസ്താംകോട്ട ജങ്ഷന് സമീപം ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തരുവുനായ്ക്കളാല്‍ ചുറ്റപ്പെട്ട നിലയിലായിരുന്നു. ബുധനാഴ്ച രാത്രി 11 മണിയോടെ ജങ്ഷനില്‍ മെഡിക്കല്‍ സ്റ്റോര്‍ നടത്തുന്ന രതീഷ് കൃഷ്ണനാണ് പോലീസിനെ അറിയിച്ചത്. ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷകള്‍ നല്‍കിയ ശേഷം കുഞ്ഞിനെ കൊല്ലം അമ്മത്തൊട്ടിലിലേക്ക് മാറ്റി.