റിയാദ് - വടക്കുപടിഞ്ഞാറന്‍ സൗദിയില്‍ തബൂക്ക് പ്രവിശ്യയില്‍പെട്ട ഹഖ്‌ലിനു സമീപം ഭൂചലനം. ഹഖ്‌ലിന് വടക്കുപടിഞ്ഞാറ് 42 കിലോമീറ്റര്‍ ദൂരെയാണ് റിക്ടര്‍ സ്‌കെയിലില്‍ 3.8 ഡിഗ്രി തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ചൊവ്വാഴ്ച വൈകിട്ട് 6.59 ന് ആണ് ഭൂകമ്പമുണ്ടായതെന്ന് സൗദി ജിയോളജിക്കല്‍ സര്‍വേ വക്താവ് താരിഖ് അബല്‍ഖൈല്‍ പറഞ്ഞു.