കോഴിക്കോട്- സമീപകാലത്ത് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലുകളിലൂടെ ഒരു വിഭാഗത്തെ അവഗണിക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.
മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംവരണ ബില്ലിനെതിരെ മുസ്‌ലിം ലീഗ് എതിര്‍ത്ത് ചെയ്ത വോട്ട് ബി.ജെ.പിയുടെ നെഞ്ചത്ത് തന്നെ തറച്ചിരിക്കുകയാണ്. ഇതുകൊണ്ടാണ് പ്രധാനമന്ത്രി ഇവിടെ വന്നപ്പോള്‍ ലീഗിനെതിരെ പ്രസംഗിച്ചത്. അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെടും. എന്നാല്‍ കേരത്തില്‍ അവര്‍ക്ക് കൂടുതല്‍ പ്രാധാന്യം ഉണ്ടാക്കുന്നത് എല്‍.ഡി.എഫാണ്. ശരീഅത്ത്, കെ.എ.എസ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ ഏറെ ന്യൂനപക്ഷ വിരുദ്ധമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാമതൊരു സീറ്റ് എന്ന കാര്യത്തില്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി കുഞ്ഞാലിക്കുട്ടി പറഞ്ഞു.