പത്തനംതിട്ട- തബ് ലീഗ് ജമാഅത്ത് കേരളാ അമീറും പ്രശസ്ത ഇസ്്‌ലാമിക പണ്ഡിതനുമായ ഇടത്തല അബ്ദുല്‍ കരീം മൗലാന റഷാദി അല്‍ഖാസിമി(71) അന്തരിച്ചു. പത്തനംതിട്ട കശ്ശാഫുല്‍ ഉലൂം അറബിക് കോളജിന്റെ പ്രിന്‍സിപ്പലായിരുന്നു. ദീര്‍ഘകാലം എടത്തല ജാമിഅത്തുല്‍ കൗസരിയ അറബിക് കോളേജ് പ്രിന്‍സിപ്പലായിരുന്നു. കര്‍ണാടക സബീറുല്‍ റഷാദ് അറബിക് കോളെജിലെ ശൂറാ അംഗമാണ്.
ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പത്തനംതിട്ട യില്‍ നടക്കും. ഭാര്യമാര്‍: പരേതയായ ഹലീമ, റെയ്ഹാനത്ത്. മക്കള്‍: അബ്ദുല്‍ റഷീദ് മൗലവി അല്‍കൗസരി, യൂസുഫ് മൗലവി അല്‍കൗസരി, ഷമീമ, സാലിഹ, സംഹ, സഊദ്. മരുമക്കള്‍: നാസര്‍ മൗലവി(പത്തനംതിട്ട കശ്ശാഫുല്‍ ഉലൂം അറബിക് കോളജ് മുദ്‌രിസ്), മുഹമ്മദ് ഈസാ മൗലവി അല്‍കൗസരി(മഞ്ചേരി അറബിക് കോളജ് പ്രിന്‍സിപ്പല്‍), തസ്‌നി, ഫാത്തിമ.