മക്ക - പുതിയ ഹറം ലൈബ്രറി കെട്ടിടം തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ ഉദ്ഘാടനം ചെയ്തു. ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് അബ്ദുറഹ്മാൻ അൽസുദൈസും മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു. ഉദ്ഘാടന ചടങ്ങിനു ശേഷം ഗവർണർ ലൈബ്രറി നടന്നുകണ്ടു.