ദുബായ്: നീണ്ടകാലം പ്രണയിച്ച ശേഷം വിവാഹം കഴിഞ്ഞ കാമുകി ഭര്‍ത്താവ് ദുബായിലേക്ക് പറന്ന തക്കം നോക്കി മറ്റൊരു കാമുകനൊപ്പം ഒളിച്ചോടി. വിവരമറിഞ്ഞ പ്രവാസി ഭര്‍ത്താവ് കേക്ക് മുറിച്ച് ഭാര്യയുടെ ഒളിച്ചോട്ടം ആഘോഷിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി. ദുബായില്‍ ജോലിചെയ്യുന്ന വിജേഷാണ് തന്റെ ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയത് കൂട്ടുകാരോടൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചത്. ആറുവര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ മൂന്ന് മാസം മുന്‍പാണ് ഇരുവരും വിവാഹിതരായത്. തുടര്‍ന്ന് ജനുവരി ഒന്നിന് വിജേഷ് ദുബായിലേക്ക് തിരിച്ചെത്തിയതോടെ ഭാര്യ മറ്റൊരു കാമുകനോടൊപ്പം കടന്നുകളയുകയായിരുന്നു.
ജനുവരി 13ന് വീട്ടില്‍നിന്ന് ഒളിച്ചോടിയ ഭാര്യ കാമുകനെ വിവാഹം കഴിച്ചതായി വിജേഷിന്റെ സഹോദരിയെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് യുവതിക്ക് മറ്റൊരു പ്രണയമുണ്ടായിരുന്നെന്ന് യുവാവും വീട്ടുകാരും തിരിച്ചറിഞ്ഞത്. കാമുകനുമായുള്ള വിവാഹത്തിന്റെ ചിത്രങ്ങളും യുവതി വിജേഷിന്റെ സഹോദരിക്ക് അയച്ചുകൊടുത്തിരുന്നു. ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ വിജേഷിന്റെ സുഹൃത്താണ് ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ചിരിക്കുന്നത്.