ഇംഗ്ലണ്ടിന്റെ യുവനിര ഇംഗ്ലണ്ട് ലയണ്‍സിനെതിരെ നടക്കുന്ന രണ്ട് ഏകദിന ക്രിക്കറ്റ് മത്സരങ്ങളില്‍ ഇന്ത്യന്‍ ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനെ യുവ വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇശാന്‍ കിഷന്‍ നയിക്കും. വെള്ളിയാഴ്ചയും ഞായറാഴ്ചയും തിരുവനന്തപുരത്താണ് മത്സരങ്ങള്‍. രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കുന്ന കളിക്കാരെ ടീമിലേക്ക് പരിഗണിച്ചിട്ടില്ലെന്ന് ബി.സി.സി.ഐ അറിയിച്ചു.