Sorry, you need to enable JavaScript to visit this website.

യെമന്‍, അഫ്ഗാന്‍ സമാധാന ശ്രമങ്ങളില്‍ സൗദിയെ പ്രകീര്‍ത്തിച്ച് അമേരിക്ക

അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവുമായി ചര്‍ച്ച നടത്തുന്നു.

തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവുമായി അമേരിക്കന്‍ വിദേശ മന്ത്രി മൈക് പോംപിയോ ചര്‍ച്ച നടത്തി


റിയാദ് - യെമനിലും അഫ്ഗാനിലും സമാധാന പ്രക്രിയക്ക് സൗദി അറേബ്യ നല്‍കുന്ന പിന്തുണയെ പ്രകീര്‍ത്തിച്ച് യു.എസ്. വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ.  തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവുമായി  അല്‍യെമാമ കൊട്ടാരത്തില്‍ അദ്ദേഹം ചര്‍ച്ച നടത്തി.
ഉഭകക്ഷിബന്ധവും മേഖലയിലെ പുതിയ സംഭവവികാസങ്ങളും ഈ പ്രശ്‌നങ്ങളില്‍ നടത്തുന്ന ശ്രമങ്ങളും ഇരുവരും വിശകലനം ചെയ്തു. രാജാവുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്ന് മൈക് പോംപിയോ പറഞ്ഞു. യെമന്‍, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ അടക്കം നിരവധി പ്രശ്‌നങ്ങള്‍ രാജാവുമായി ചര്‍ച്ച ചെയ്തതായും അദ്ദേഹം വെളിപ്പെടുത്തി.
കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായും മൈക് പോംപിയോ ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തത്തെയും മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവവികാസങ്ങളെയും കുറിച്ച് ഇരുവരും വിശകലനം ചെയ്തതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പറഞ്ഞു. സഹമന്ത്രി തുര്‍ക്കി ബിന്‍ മുഹമ്മദ് ബിന്‍ ഫഹദ് രാജകുമാരന്‍, നാഷണല്‍ ഗാര്‍ഡ് മന്ത്രി അബ്ദുല്ല ബിന്‍ ബന്ദര്‍ രാജകുമാരന്‍, അമേരിക്കയിലെ സൗദി അംബാസഡര്‍ ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, സഹമന്ത്രി ഡോ. മുസാഅദ് അല്‍ഈബാന്‍, വിദേശ മന്ത്രി ഡോ. ഇബ്രാഹിം അല്‍അസ്സാഫ്, വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ജുബൈര്‍, ജനറല്‍ ഇന്റലിജന്‍സ് മേധാവി ഖാലിദ് അല്‍ഹുമൈദാന്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നു.
അല്‍ഹുദൈദയില്‍ വെടിനിര്‍ത്തല്‍ തുടരുന്നതിനും സ്വീഡിഷ് കരാര്‍ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിനും കിരീടാവകാശിയും മൈക് പോംപിയോയും നടത്തിയ ചര്‍ച്ചയില്‍ ധാരണയായതായി റിയാദ് യു.എസ് എംബസി പറഞ്ഞു. യെമന്‍ സംഘര്‍ഷത്തിന് അന്ത്യമുണ്ടാക്കുന്നതിന് സമഗ്ര രാഷ്ട്രീയ പരിഹാരമാണ് ഏക വഴിയെന്ന കാര്യത്തിലും ഇരുവരും ധാരണയിലെത്തി. വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ജുബൈറുമായും മൈക് പോംപിയോ പ്രത്യേകം ചര്‍ച്ച നടത്തി.


 

 

Latest News