റിയാദ്- റോഡ് സുരക്ഷ ലക്ഷ്യമിട്ട് സൗദിയില്‍ പരിശോധന കര്‍ക്കശമാക്കിയത് ഫലം കാണുന്നു. രാജ്യത്ത് വാഹനം ഓടിക്കുന്നവരില്‍ 96 ശതമാനം പേരും ഇപ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നുണ്ടെന്ന് ട്രാഫിക് വിഭാഗം മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി അറിയിച്ചു.
സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരെ കണ്ടെത്താന്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചത് ഡ്രൈവര്‍മാരെ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ പ്രേരിപ്പിച്ചുവെന്നാണ് വിലയിരുത്തുന്നത്. 40 ദശലക്ഷം വാഹനങ്ങള്‍ നിരീക്ഷിച്ചതില്‍ 96 ശതമാനം ഡ്രൈവര്‍മാരും സീറ്റ് ബെല്‍റ്റ് ധരിച്ചതായി ട്രാഫിക് വിഭാഗം കണ്ടെത്തി. വാഹനാപകടങ്ങളുണ്ടാക്കുന്നതിന് പ്രധാന കാരണമായ മൊബൈല്‍ ഫോണ്‍ ഉപയോഗവും വന്‍തോതില്‍ കുറഞ്ഞിട്ടുണ്ടെന്നും മേജര്‍ ജനറല്‍ ബസ്സാമി വെളിപ്പെടുത്തി.