റിയാദ്- ആലപ്പുഴ സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. ആലപ്പുഴ ജില്ലയിലെ താമരക്കുളം അയ്യൂബ് ഭവനത്തില്‍ നസീര്‍ (45) ആണ് നിര്യാതനായത്. നെഞ്ചുവേദനയെ തുടര്‍ന്ന് ബത്ഹയിലെ സ്വകാര്യ ക്ലിനിക്കില്‍ വരികയും അവിടെനിന്ന് സനദ് ഹോസ്പിറ്റലിലേക്ക് റഫര്‍ ചെയ്യുകയുമായിരുന്നു. അവിടെ വെച്ചാണ് അന്ത്യം. ഭാര്യ: ഷീബ. മക്കള്‍ നസ്രിയ, നബീല്‍.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങളുമായി താമരക്കുളം അസോസിയേഷന്‍ പ്രസിഡന്റ് കമറുദ്ദീന്‍, സാമൂഹ്യ പ്രവര്‍ത്തകരായ മുജീബ് കായംകുളം, റഷീദ് വല്യത്ത് എന്നിവര്‍ രംഗത്തുണ്ട്.