അല്‍ഹസ- കീറ്റോ ഭക്ഷണ രീതി സ്വീകരിച്ചു വരുന്നവരുടെ പ്രഥമ യോഗം ഹുഫൂഫ് അല്‍കൂത്തില്‍ ചേര്‍ന്ന് കൂട്ടായ്മ രൂപീകരിച്ചു. എം. നാസര്‍ മദനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രൂപ്പ് അഡ്മിന്‍ മുജീബ് അരീക്കോട് സ്വാഗതം പറഞ്ഞു. ജമാലുദ്ദീന്‍ കൊടുവള്ളി മുഖ്യ പ്രഭാഷണം നടത്തി. താജുദ്ദീന്‍ സഖാഫി, അബ്ദുല്‍ നാസര്‍ തൂത എന്നിവര്‍ ആശംസ നേര്‍ന്നു.
ലത്തീഫ് കോഴിക്കോട്, സിദ്ദീഖ് കൈപ്പമംഗലം, അബ്ദുല്‍ സലാം (ഷീബാസ്) സൈദ് അലവി (താജ് ഗ്രൂപ്പ്), ഷാഫി (ഫോക്കസ് ഗ്രൂപ്പ്), അബ്ദുല്‍ ജലീല്‍ തലശ്ശേരി, അഷറഫ് കൊടുവള്ളി, അബ്ദുല്ല മഞ്ചേശ്വരം, ആദില്‍ വെള്ളില എന്നിവര്‍ തങ്ങളുടെ അനുഭവങ്ങള്‍ സദസ്സുമായി പങ്കുവെച്ചു. അബ്ദുല്‍ മജീദ് കൊടശ്ശേരി നന്ദി പറഞ്ഞു.
മലയാളം ന്യൂസിന്റെ ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
യോഗത്തില്‍ ബട്ടര്‍ കോഫിയോടൊപ്പം വിതരണം ചെയ്ത ഭക്ഷണം കീറ്റോ ഡയറ്റ് പ്രകാരം തയാര്‍ ചെയ്തതായിരുന്നു. അല്‍ ഹസയിലെ എല്‍.സി.എച്ച.് എഫ് ഫോളോ ചെയ്യുന്നവരുടെ വാട്‌സപ്പ് കൂട്ടായ്മയാണ് യോഗം സംഘടിപ്പിച്ചത്.
യോഗത്തില്‍ എല്‍.സി.എച്ച്.എഫ് ഹസ ചാപ്റ്റര്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജമാലുദ്ദീന്‍ കൊടുവള്ളി (കണ്‍.), സൈദലവി താജ് ഗ്രൂപ്പ് (ജോ.കണ്‍), മുജീബ് അരീക്കോട്( കോ-ഓഡിനേറ്റര്‍), ശറഫുദ്ദീന്‍ തോട്ടശേരിയറ, സിദ്ദീഖ് കൈപ്പമംഗലം (അസി. കോ-ഓഡിനേറ്റര്‍), അബ്ദുല്‍ മജീദ് കൊടശ്ശേരി (ട്രഷ.) എന്നിവരാണ് ഭാരവാഹികള്‍.