കണ്ണൂർ- പ്രമുഖ ഗാന്ധിയൻ കെ.പി.എ റഹീം പ്രസംഗത്തിനിടെ കുഴഞ്ഞുവീണു മരിച്ചു. ഗാന്ധിജിയെ കുറിച്ചു പ്രസംഗിക്കുന്നതിനിടെയായിരുന്നു കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. പാനൂർ സ്വദേശിയാണ് കെ.പി.എ റഹീം.
കക്ഷിരാഷ്ട്രിയത്തിനതീതമായി വലിയൊരു സുഹൃദ് ബന്ധത്തിന് ഉടമയായിരുന്നു. ഗാന്ധിയൻ ആദർശങ്ങളെ നെഞ്ചേറ്റുന്നതോടൊപ്പം തന്നെ കർമ്മപഥത്തിൽ എത്തിച്ച മഹത്തായ ഒരു വ്യക്തിത്വത്തിനുടമ കൂടിയായിരുന്നു അദ്ദേഹം.ഗാന്ധിജി മാഹി സന്ദർശിച്ചതിന്റെ എൺപത്തി അഞ്ചാം വാർഷികത്തോടനുബന്ധിച്ച് സർക്കാർ ഉദ്യോഗസ്ഥരുടെ സംഘടനയായ കൗൺസിൽ ഓഫ് സർവ്വീസസ് ഓർഗനൈസേഷൻസ് സംഘടിപ്പിച്ച ഗാന്ധി സ്മൃതി യാത്രയുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാനാണ് കെ.പി.എ റഹീം മാഹിയിലെത്തിയത്. ഗാന്ധി സന്ദർശിച്ച മാഹി പുത്തലത്തെ ക്ഷേത്ര സന്നിധിയിൽ എത്തിയതിന്റെ വാർഷികത്തിൽ സംസാരിക്കുകയായിരുന്നു റഹിം. ഇന്നലെ മുസ്‌ലിം ലീഗ് പാനൂർ മേഖലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന ദേശീയ സെമിനാറിലും പ്രാസംഗികനായി എത്തിയിരുന്നു.