Sorry, you need to enable JavaScript to visit this website.

സംവരണ സംരക്ഷണ പ്രക്ഷോഭവുമായി വെൽഫെയർ പാർട്ടി

തിരുവനന്തപുരം -  കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഭരണഘടനാ വിരുദ്ധ സംവരണ അട്ടിമറികൾക്കെതിരെ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ സംവരണ സംരക്ഷണ പ്രഭോക്ഷങ്ങളുടെ പരമ്പര സൃഷ്ടിക്കുമെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം അറിയിച്ചു. ജനുവരി 16 ന് കെ.എ.എസിലെ സംവരണ നിഷേധത്തിനെതിരെ സെക്രട്ടറിയേറ്റിക്ക് മാർച്ചോടെയാണ് പ്രക്ഷോഭങ്ങളുടെ തുടക്കം. 
ഫെബ്രുവരി മാസത്തിൽ സംസ്ഥാന പ്രസിഡന്റ് നയിക്കുന്ന അവകാശ സംരക്ഷണ ജാഥ കാസർകോഡ് മുതൽ തിരുവനന്തപുരം വരെ എല്ലാ ജില്ലകളിലും പര്യടനം നടത്തും. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അതാത് ജില്ലകളിൽ ഉപജാഥകളും നടക്കും. സമാന ചിന്താഗതിയുള്ളവരേയും സംവരണ സമുദായങ്ങളേയും അണി നിരത്തി യോജിച്ച പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും. കേരളത്തിലാകമാനം പൊതു ജനങ്ങളിൽ നിന്ന് ഒപ്പ് ശേഖരിച്ച് സംവരണ മെമ്മോറിയൽ പ്രഖ്യാപനം സർക്കാരിന് സമർപ്പിക്കും. പഞ്ചായത്ത് യൂണിറ്റ് തലങ്ങളിൽ വ്യാപകമായ ഭവന സന്ദർശന പരിപാടികൾ, പ്രക്ഷോഭങ്ങൾ പൊതുസമ്മളേനങ്ങൾ തുടങ്ങിയവയും സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
 

Latest News