Sorry, you need to enable JavaScript to visit this website.

സംവരണ അട്ടിമറി: യൂത്ത് ലീഗ് മാർച്ച് ജനുവരി 30ന്‌

കോഴിക്കോട് - സംവരണം അട്ടിമറിക്കുന്ന ബി.ജെ.പി- സി.പി.എം സർക്കാരുകളുടെ നടപടിയിൽ പ്രതിഷേധിച്ച് കേന്ദ്ര-കേരള സർക്കാർ ഓഫീസുകളിലേക്ക് ജനുവരി 30ന് മാർച്ച് സംഘടിപ്പിക്കാൻ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. കേന്ദ്രസർക്കാർ സ്ഥാപനമായ ഹെഡ് പോസ്‌റ്റോഫീസുകളിലേക്കും കേരള സർക്കാരിനെതിരെയുള്ള സമരം ജില്ലാ കലക്‌ട്രേറ്റുകളിലേക്കും സംഘടിപ്പിക്കും. യോഗത്തിൽ പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.
പിന്നാക്ക ജനവിഭാഗങ്ങൾക്ക് ഭരണഘടന ശിൽപികൾ ദീർഘവീക്ഷണത്തോടെ ആവിഷ്‌കരിച്ച സംവരണ നയത്തെ കേന്ദ്ര സർക്കാർ അട്ടിമറിച്ചിരിക്കയാണ്. സംവരണം എന്നത് ദാരിദ്ര്യ നിർമാർജന പദ്ധതിയല്ലെന്നിരിക്കെ സാമ്പത്തിക സംവരണം നടപ്പിലാക്കുന്നത് ഭരണഘടന തത്വങ്ങൾക്ക് വിരുദ്ധമാണ്. കേന്ദ്രത്തിൽ ബി.ജെ.പി സർക്കാർ സാമ്പത്തിക സംവരണം നടപ്പിലാക്കുമ്പോൾ അതേനയം തന്നെയാണ് കേരളത്തിലെ സി.പി.എം നേതൃത്വം നൽകുന്ന ഇടത് സർക്കാരും പിന്തുടരുന്നത്. കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസിൽ പിന്നാക്ക ജനവിഭാഗങ്ങൾക്ക് സംവരണം നിഷേധിക്കുന്നത് ഇതിന്റെ പ്രത്യക്ഷമായ ഉദാഹരണമാണ്. ദേവസ്വം ബോർഡിൽ സാമ്പത്തിക സംവരണം നടപ്പിലാക്കി രാജ്യവ്യാപകമായി ആ രീതിയിൽ സംവരണം നടപ്പിലാക്കാൻ ബി.ജെ.പിയോട് ആവശ്യപ്പെടുകയും ചെയ്ത പാർട്ടിയാണ് സി.പി.എം. ബി.ജെ.പിയുടെയും സി.പി.എമ്മിൻെറയും പിന്നാക്ക ജനവിഭാഗങ്ങളോടുള്ള അവകാശ നിഷേധത്തിൽ പ്രതിഷേധിച്ച് കൊണ്ട് യൂത്ത് ലീഗ് നടത്തുന്ന പ്രക്ഷോഭം ആദിവാസി,  ദളിത്,  മുസ്‌ലിം ജനവിഭാഗങ്ങളുടെ യോജിച്ച സമരമായി മാറുമെന്നും യോഗം അഭിപ്രായപ്പെട്ടു. യുവജന യാത്ര വൻവിജയമാക്കിയ മുഴുവൻ കീഴ്ഘടകങ്ങളെയും യോഗം പ്രത്യേകം അഭിനന്ദിച്ചു. ജനറൽ സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതം പറഞ്ഞു. എം.എ സമദ്, നജീബ് കാന്തപുരം, അഡ്വ. സുൽഫീക്കർ സലാം, ഫൈസൽ ബാഫഖി തങ്ങൾ, പി. ഇസ്മായിൽ, പി.കെ സുബൈർ, പി.എ അബ്ദുൾ കരീം, പി.എ അഹമ്മദ് കബീർ, മുജീബ് കാടേരി, പി.ജി മുഹമ്മദ്, കെ.എസ് സിയാദ്, ആഷിക്ക് ചെലവൂർ, വി.വി മുഹമ്മദലി, പി.പി അൻവർ സാദത്ത്, അഡ്വ. വി.കെ ഫൈസൽ ബാബു പ്രസംഗിച്ചു. അഷറഫ് എടനീർ, ടി.ഡി കബീർ, പി.വി ഇബ്രാഹിം മാസ്റ്റർ, സമീർ പറമ്പത്ത്, കെ. ഹാരിസ്, സി.കെ ആരിഫ്, സാജിദ് നടുവണ്ണൂർ, കെ.കെ. നവാസ്, അൻവർ മുള്ളമ്പാറ, കെ.ടി അഷറഫ്,  സി.എ സാജിദ്, ഗഫൂർ കോൽക്കളത്തിൽ, കെ.കെ അഫ്‌സൽ, എ.എം സനൗഫൽ, കെ.എ മുഹമ്മദ് ആസിഫ്, അൻസാർ മുണ്ടാട്ട്, ടി.കെ നവാസ്, സി.എം അൻസാർ, കെ.എ മാഹീൻ, അജി കൊറ്റംപാടം, നിയാസ് റാവുത്തർ, റഫീഖ് ചാമക്കാല, എ. ഷാജഹാൻ , പി ബിജു, അഡ്വ. കാര്യറ നസീർ, വി.എം റസാഖ്, എം.പി നവാസ് ചർച്ചയിൽ പങ്കെടുത്തു.

 

Latest News