റിയാദ് - ഒരു മാസത്തിനിടെ 65 ഭീകരരെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇക്കൂട്ടത്തിൽ 46 പേർ സൗദി പൗരന്മാരാണ്. അവശേഷിക്കുന്നവരിൽ എട്ടു പേർ യെമനികളാണ്. മൂന്നു സിറിയക്കാരും രണ്ടു പാക്കിസ്ഥാനികളും രണ്ടു എത്യോപ്യക്കാരും ബഹ്‌റൈൻ, ഇറാഖ്, മൊറോക്കൊ, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരും ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ ഒരു മാസത്തിനിടെ അറസ്റ്റിലായിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സൗദിയിൽ 5402 പേർ അറസ്റ്റിലുണ്ട്. ഇക്കൂട്ടത്തിൽ വിചാരണ പൂർത്തിയായി ശിക്ഷിക്കപ്പെട്ടവരും കേസ് വിചാരണ ഘട്ടത്തിലുള്ളവരും അന്വേഷണ ഘട്ടത്തിലുള്ളവരുമുണ്ട്.