മൂവാറ്റുപുഴ- തേനീച്ച കൃഷി നടത്തുന്ന വീട്ടില്‍ തേനിച്ചയുടെ കുത്തേറ്റ് വിദ്യാര്‍ഥിനി മരിച്ചു. മൂവാറ്റുപുഴ വാളകം കുന്നയ്ക്കാല്‍ തേവര്‍മഠത്തില്‍ ബെന്നിയുടെ മകള്‍ അലീന ബെന്നി (13) ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് തേനീച്ചയുടെ കുത്തേറ്റത്.
മുടവൂര്‍ പ്രസിഡന്‍സി സെന്‍ട്രല്‍ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. കഴുത്തിലും ചുണ്ടിലും കുത്തേറ്റ അലീനയുടെ ദേഹത്ത് അല്പ സമയത്തിനുള്ളില്‍ നീര്‍വീക്കമുണ്ടായി. കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വീട്ടില്‍ തേനീച്ചകൃഷി നടത്തുന്നുണ്ട്. കൂടിനടുത്തെത്തിയ കുട്ടിയെ തേനീച്ച കുത്തുകയായിരുന്നുവെന്ന് പറയുന്നു. അമ്മ: ഷൈജി. സഹോദരി: അല്‍മിന.