ദുബായ്- നഗരത്തില്‍ പ്രകൃതി ദുരന്തമുണ്ടായാല്‍ നിങ്ങള്‍ എന്തു ചെയ്യണം? ഉദാഹരണത്തിന് ഭൂചലനമോ, ഇടിമിന്നലോടു കൂടിയ കൊടുങ്കാറ്റോ ഉണ്ടായാല്‍ സുരക്ഷിതനാകാന്‍ എന്താണ് ഏറ്റവും ഫലപ്രദമായ മാര്‍ഗം. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളുമായി ദുബായ് പോലീസ് അഞ്ച് ഭാഷകളില്‍ ലഘുലേഖകള്‍ പുറത്തിറക്കി. ഒമാനില്‍ വെള്ളിയാഴ്ച ചെറു ഭൂചലനമുണ്ടായ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായും അല്ലാതെയും പോലീസ് ബോധവല്‍ക്കരണം ഊര്‍ജിതമാക്കി.
കൊടുങ്കാറ്റ്, ഭൂചലനം, മൂടല്‍മഞ്ഞ് എന്നിവയുണ്ടാകുമ്പോള്‍ സുരക്ഷിതമാകുന്നതിനുള്ള നിര്‍ദേശങ്ങളാണ് അറബി, ഇംഗ്ലീഷ്, ഉര്‍ദു, ഫ്രഞ്ച്, സ്പാനിഷ്, റഷ്യന്‍, ചൈനീസ് ഭാഷകളിലുള്ള ലഘുലേഖകളിലുള്ളത്. ഇംഗ്ലീഷ് ലഘുലേഖ ഇവിടെ ഡൗണ്‍ലോഡ് ചെയ്യാം.
നിങ്ങള്‍ കെട്ടിടത്തിനകത്തുള്ളപ്പോഴാണ് ഭൂചലനമുണ്ടാകുന്നതെങ്കില്‍ താഴെ പറയുന്ന കാര്യങ്ങള്‍ മറക്കരുത്.
+ ശാന്തമായി നിലത്ത് കിടന്ന ശേഷം ഉറപ്പുള്ള മേശക്കടിയിലേക്ക് നീങ്ങണം. ഭൂചലനം അവസാനിക്കുന്നതുവരെ അതിന്റെ കാലുകളില്‍ മുറുകെ പിടിക്കണം.
+ സമീപത്ത് മുറുകെ പിടിച്ചിരിക്കാന്‍ ഫര്‍ണിച്ചറില്ലെങ്കില്‍ തലയും മുഖവും കൈകള്‍ കൊണ്ട് മൂടി കെട്ടിടത്തിന്റെ മൂലയിലേക്ക് നീങ്ങണം.
+ ഗ്ലാസ്, ജനലുകള്‍, അകത്തെ വാതിലുകള്‍, ചുമരുകള്‍ അങ്ങനെ ശരീരത്തിനുമേല്‍ വീഴാന്‍ സാധ്യതയുള്ള ഒരു സാധനത്തിന്റേയും അടുത്തേക്ക് പോകരുത്.
+ വൈദ്യതിയും വെള്ളവും വിഛേദിക്കുകയും പാചക വാതകം ഭദ്രമായി അടക്കുകയും ചെയ്യുക.
+ എലിവേറ്ററുകള്‍ ഉപയോഗിക്കരുത്.
ഇടിമിന്നലോടെയുള്ള കാറ്റാണെങ്കില്‍
+നിങ്ങളുടെ ഫോണും ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിക്കരുത്
+ടെലിഫോണ്‍, ഇലക്ട്രിസിറ്റി പോസ്റ്റുകള്‍ക്കും മരങ്ങള്‍ക്കും സമീപം നില്‍ക്കരുത്.
+ ഉയര്‍ന്ന പ്രദേശങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം
+ തുറന്ന പ്രദേശങ്ങളിലേക്ക് പോകരുത്.
+ ലോഹ സാമഗ്രികള്‍ക്കു സമീപത്തുനിന്ന് മാറുക.
+ ബിച്ചുകളിലും ചതുപ്പുകളിലും പോകരുത്
വൈദ്യതി മുടങ്ങിയാല്‍
+പോലീസ് ഇടപെടല്‍ ആവശ്യമായ അടിയന്തര സാഹചര്യമില്ലെങ്കില്‍ 999 ഡയല്‍ ചെയ്യരുത്.
+ എലിവേറ്ററുകളില്‍ കുടുങ്ങിയെങ്കില്‍ വെപ്രാളപ്പെടാതെ എമര്‍ജന്‍സി ബട്ടണ്‍ അമര്‍ത്തുക.
+ നിങ്ങളുടെ കെട്ടിടത്തില്‍ മാത്രമാണ് വൈദ്യതി മുടങ്ങിയതെങ്കില്‍ ഇലക്ട്രീഷ്യനെ വിളിക്കുക.
+ പ്രധാനപ്പെട്ട ഉപകരണങ്ങളെല്ലാം ഓഫാക്കി വൈദ്യതി കണ്കഷന്‍ ഒഴിവാക്കുക.