ദുബായ്-ഏഷ്യാ കപ്പില്‍ ഇന്ത്യയുമായുളള ന് മുന്നോടിയായി ഇന്ത്യന്‍ ആരാധകരെ പക്ഷിക്കൂട്ടിലടച്ച തദ്ദേശീയന്‍ പിടിയിലായി. ഇന്ത്യന്‍ ആരാധകരെ പക്ഷിക്കൂട്ടില്‍ അടച്ച വീഡിയോ പ്രചരിപ്പിച്ചതിനാണ് നടപടി നേരിട്ടത്. ഏഷ്യന്‍ വംശജരായ നാല് പേരേ കുട്ടിലടച്ച ശേഷം ആരെയാണ് നിങ്ങള്‍ പിന്തുണക്കുന്നത് എന്നാണ് തദ്ദേശീയനായ ഒരാള്‍ വീഡിയോയില്‍ ചേദിക്കുന്നത്. കൂട്ടിനുളളിലുളളവര്‍ ഇന്ത്യയെ എന്ന് മറുപടി പറയു മ്പോള്‍ അത് ശരിയല്ല, നിങ്ങള്‍ ജീവിക്കുന്നത് യുഎഇയില്‍ ആണെന്നും ജീവിക്കുന്ന രാജ്യത്തെ പിന്തുണക്കണമെന്നും ആവശ്യപ്പെടുന്നു. ശേഷം നാലുപേരെയും തുറന്നു വിടുകയും ചെയ്യുന്നതാണ് വീഡിയോയില്‍ ഉളളത്.
ഇന്ത്യ-യുഎഇ മല്‍സരത്തില്‍ ഇന്ത്യ രണ്ടു ഗോളിന് യുഎഇ യോട് തോറ്റിരുന്നു.
വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ അധികൃതരുടെ ശ്രദ്ധയില്‍ പെട്ടു പൗരനെതിരെ യുഎഇ സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയും ചെയ്തു. 'പ്രോസിക്യൂട്ടറുടെ ഓഫീസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം വീഡിയോ പോസ്റ്റ് ചെയ്തയാള്‍ക്കെതിരെ നിയമ നടപടി എടുത്തിട്ടുണ്ട്,' യുഎഇ അറ്റോര്‍ണി ജനറല്‍ സംഭവത്തിന് ശേഷം പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ പറഞ്ഞു.
യുഎഇയിലെ വിവേചന വിരുദ്ധ നിയമപ്രകാരമാണ് നടപടി. ഈ നിയമ പ്രകാരം വിദ്വേഷ പ്രസംഗം, ഏതെങ്കിലും തരത്തിലുളള വിവേചനം ചെയ്യുക അല്ലെങ്കില്‍ വിവേചനത്തിന് പ്രേരിപ്പിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് ആറ് മാസം മുതല്‍ പത്ത് വര്‍ഷം വരെ ശിക്ഷ ലഭിക്കും. 50,000 മുതല്‍ രണ്ട് മില്ല്യണ്‍ ദിര്‍ഹം വരെ പിഴയും ലഭിക്കും.
സംഭവം വിവാദമായതോടെ, വീഡിയോ പ്രചരിപ്പിച്ച ആള്‍ പുതിയൊരു വീഡിയോയും യൂട്യൂബില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാം തമാശയായിരുന്നുവെന്നും നാലു പേരും തനിക്ക് വേണ്ടപ്പെട്ടവരും താനും അവരും ഒരേ പ്ലേറ്റില്‍ നിന്ന് ഭക്ഷണം കഴിക്കുന്നവരാണെന്നും പുതിയ വീഡിയോയില്‍ പറയുന്നു. താന്‍ കൂട് ലോക്ക് ചെയ്തില്ലെന്നും വീഡിയോയില്‍ പറയുന്നുണ്ട്.